രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം



ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം. പവർ പ്ലേ അവസാനിക്കുമ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി നായകൻ ശുഭ്മാൻ ഗില്ലും 26 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.

ജോഫ്ര ആർച്ചറാണ് രാജസ്ഥാന് വേണ്ടി ബൌളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൌണ്ടറി സഹിതം പിറന്നത് 6 റൺസ്. മഹീഷ് തീക്ഷണ എറിഞ്ഞ രണ്ടാം ഓവറിൽ 11 റൺസ് കണ്ടെത്താൻ ഗുജറാത്ത് ബാറ്റർമാർക്ക് കഴിഞ്ഞു. മൂന്നാം ഓവറിൽ യുദ്ധവീർ സിംഗിനെ നായകൻ റിയാൻ പരാഗ് പന്തേൽപ്പിച്ചു. അവസാന രണ്ട് പന്തുകൾ ബൌണ്ടറികൾ കണ്ടെത്തിയ ഗിൽ സ്കോർ ഉയർത്തി. മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ടീം സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ്.

Previous Post Next Post