പാമ്പാടി കുറ്റിക്കലിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം ,അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കുറ്റിക്കൽ സ്വദേശിയായ യുവാവ് വീട്ടുമുറ്റത്ത് ഇട്ട ശേഷം വീട്ടിൽ കയറി കതക് അടച്ചു.... നാട്ടുകാർ കൈയ്യോടെ പൊക്കി യുവാവിനെ പാമ്പാടി പോലീസിൽ ഏൽപ്പിച്ചു ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്




പാമ്പാടി :പാമ്പാടി കുറ്റിക്കൽ കാർ ബൈക്കിൽ ഇടിച്ചു നിർത്താതെ പോയ കാർ കുറ്റിക്കൽ സ്വദേശിയായ യുവാവ് വീട്ടുമുറ്റത്ത്  ഇട്ട ശേഷം വീട്ടിൽ കയറി കതക് അടച്ചു തുടർന്ന്  നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുറ്റിക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന  എബിയെ   കൈയ്യോടെ പൊക്കി നാട്ടുകാർ  പോലീസിൽ ഏൽപ്പിച്ചു 
 ഇന്ന് വൈകിട്ട് 7:30 ഓടെ കുറ്റിക്കൽ സ്ക്കൂളിന് മുമ്പിൽ ആയിരുന്നു അപകടം ചമ്പക്കര കുരുമ്പിക്കുളം വീട്ടിൽ ദിലീപ് ( 49 ) അമൃത ( 17 ) എന്നിവർക്ക്  പരുക്കേറ്റു 
ഇതിൽ ദിലീപിന് കാലിന് ഗുരുതര പരുക്ക് ഉണ്ട് ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ അയച്ചു 
എബി പാമ്പാടി പോലീസ് കസ്റ്റഡിയിൽ ഉണ്ട് എബിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ  വൈദ്യപരിശോധക്ക് വിധേയമാക്കിയിട്ടുണ്ട് 
Previous Post Next Post