തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്‍റെ പരോൾ കാലാവധി നീട്ടി. നേരത്തെ ബന്ധുവിന്‍റെ മരണത്തെ തുടർന്ന് പ്രതിക്ക് 30 ദിവസത്തേക്ക് ജയിൽ ഡിജിപി അടിയന്തിര പരോൾ അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെ 15 ദിവസം കൂടി പരോൾ കാലാവധി നീട്ടി നൽകാൻ മുഖ‍്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് സർക്കാരിന്‍റെ ഉത്തരവ്.
മുമ്പ് ടിപി വധക്കേസിലെ മുഖ‍്യ പ്രതിയായ കൊടി സുനിക്ക് ഉൾപ്പെടെ പരോൾ നൽകിയതിനെതിരേ എംഎൽഎയും ടി.പി. ചന്ദ്രശേഖരന്‍റെ ഭാര‍്യയുമായ കെ.കെ. രമ നിയമസഭയിൽ ചോദ‍്യം ചെയ്തിരുന്നു.
കേസിലെ പ്രതികളായ ടി.കെ. രജീഷ്, ട്രൗസർ മനേജ്, കെ.സി. രാമചന്ദ്രൻ, അണ്ണൻ സിജിത്ത് എന്നിവർക്ക് ആയിരം ദിവസങ്ങൾക്ക് മുകളിൽ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു രമ ചോദ‍്യം ചെയ്തത്.