തിരുവനന്തപുരം: സംസ്ഥാനത്ത് യുവാൾക്കിടെയിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണം തൊഴിലില്ലായ്മ മൂലമുള്ള നിരാശയും ഭാവിയെ കുറിച്ചുള്ള ആശങ്കയെന്നും കോൺഗ്രസ് അധ‍്യക്ഷൻ രാഹുൽ ഗാന്ധി.
യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും നൽകി നമ്മൾ അവർക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ജോസഫ് അന്നംകുട്ടി ജോസ്, ഡോക്റ്റർ ആദിത‍്യ രവീന്ദ്രൻ, ഹോമിയോപതി ഡോക്റ്റർ ഫാത്തിമ അസ്ല എന്നിവരും ലഹരി ഉപയോഗത്തെ പറ്റിയുള്ള സംവാദത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം പങ്കെടുത്തു. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി ഈ കാര‍്യം അറിയിച്ചത്.