ഈ വർഷം മൺസൂൺ കനക്കുംരാജ്യത്താകെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് ആശ്വാസവാർത്ത




ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂണിൽ (കാലവർഷം) ശരാശരിക്കു മുകളിൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലു മാസം 105 ശതമാനം മഴ ലഭിക്കുമെന്നാണു പ്രവചനം.

ഈ വർഷം എൽ നിനോയുടെ ആഘാതത്തിനു സാധ്യതയില്ല. രാജ്യത്താകെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് ആശ്വാസവാർത്ത. എന്നാൽ, ജൂൺ വരെയുള്ള കാലയളവിൽ സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

രാജ്യത്തെ 42.3 ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗമായ കൃഷിക്ക് നിർണായകമാണു മൺസൂൺ. ദേശീയതലത്തിൽ ജിഡിപിയുടെ 18.2 ശതമാനവും കൃഷിയിൽ നിന്നാണ്. 52 ശതമാനം കൃഷിഭൂമിയും ഇപ്പോഴും ജലസേചനത്തിനു മഴയെയാണ് ആശ്രയിക്കുന്നത്.
Previous Post Next Post