
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. നോമ്പുകാലത്ത് മലപ്പുറം ജില്ലയിൽ എത്തുന്നവർക്ക് ഒരു തുള്ളി വെള്ളം കിട്ടില്ലെന്ന പരാമർശത്തിലാണ് മറുപടി. കെ സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടും നുണ പറയുന്നത് തുടരുകയാണെന്നും ഒരു നുണ നൂറ് തവണ പറഞ്ഞാൽ സത്യം ആവുമെന്നാണ് സുരേന്ദ്രൻ കരുതുന്നതെന്നും ഫിറോസ് പറഞ്ഞു
ഹിറ്റ്ലർ അഹിംസക്ക് സർട്ടിഫിക്കറ്റ് നൽകും പോലെയാണ് സുരേന്ദ്രൻ്റെ പ്രസ്താവനകൾ. നോമ്പുകാലത്ത് കച്ചവടം കുറയുന്നതിനെ കുറിച്ചാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സുരേന്ദ്രൻ പോയി കച്ചവടം കൂട്ടട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരകനും വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും എതിരെ സർക്കാർ എന്ത് നടപടി എടുക്കും എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഫിറോസ് കേരളത്തിലെ പിന്നാക്ക സംവരണം മുസ്‌ലിങ്ങൾ തട്ടിയെടുത്തുവെന്ന സുരേന്ദ്രൻ്റെ പ്രസ്താവനയിൽ സംവാദത്തിന് തയ്യാറെന്നും കൂട്ടിച്ചേർത്തു.