യുഎഇയിലെ മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം മലയാളി വിദ്യാർത്ഥിക്ക് ഷെയ്ഖ് ഹംദാൻ അവാർഡ് തിരുവല്ല സ്വദേശിനിക്ക്


ദുബായ് :  യുഎഇയിലെ മികച്ച വിദ്യാർഥികൾക്കായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തും ഫൗണ്ടേഷൻ അവാർഡ് അവാർഡ് അൽ ഐൻ ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർഥിനി അപർണ അനിൽ നായർക്ക്. ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ അൽ മക്‌തും പുരസ്‌കാരം സമ്മാനിച്ചു.

അൽഐനിൽ ഫാർമസിസ്റ്റായ തിരുവല്ല സ്വദേശി അനിൽ വി. നായരുടെയും സെഹ അൽഐനിൽ നഴ്സായ അഞ്ജലി വിധുദാസിന്റെയും മകളാണ്. സഹോദരൻ-അൽഐൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി അരവിന്ദ് അനിൽ നായർ.
Previous Post Next Post