കോഴിക്കോട് താമരശ്ശേരിയിലെ ബാറിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ നാല് പേർ പിടിയിൽ. കൈതപ്പൊയിൽ പുതിയപുരയിൽ മുഹമ്മദ് ഷാമിൽ (20), പുതുപ്പാടി ചെറുപറമ്പിൽ മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാംപാറ വെള്ളിലാട്ട് വി പി അർജുൻ (21), അടിവാരം കണലാട്ടുപറമ്പിൽ കെ ആർ വൈഷ്ണവ് (20) എന്നിവരാണ് പിടിയിലായത്. ബാറിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികൾക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ചു; നാല് പേർ പിടിയിൽ
Kesia Mariam
0
Tags
Top Stories