യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്..



യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മകളും കുട്ടികളും മരിച്ചതില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയിലാണ് നടപടി. മരിച്ച യുവതിക്ക് 35 വയസായിരുന്നു.ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കും മരിച്ച യുവതിയെ ഇഷ്ടമായിരുന്നില്ലെന്നും അയാള്‍ യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതി മരിച്ച ദിവസവും ഇവര്‍ തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു. മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ഇളയ രണ്ട് കുട്ടികളാണ് യുവതിയുടെ കൂടെ മരിച്ചത്
Previous Post Next Post