വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി. തൃശൂര്‍ സ്വദേശി ഹസീനയാണ് കുഴഞ്ഞുവീണത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരവേദിയില്‍ നില്‍ക്കവെയാണ് ഹസീന കുഴഞ്ഞുവീണത്. പൊലീസ് വാഹനം എത്താത്തതിനാല്‍ ചെന്നിത്തലയുടെ വാഹനത്തില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റ് ഈ മാസം 19-ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കിയിരിക്കുകയാണ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനി ഒമ്പത് ദിവസം മാത്രമാണ് ബാക്കിയുളളത്. കയ്യുംകാലും കൂട്ടിക്കെട്ടിയും പ്ലാവില തൊപ്പി ധരിച്ചും ക്ഷയനപ്രദക്ഷിണം നടത്തിയും കല്ലുപ്പിനു മുകളില്‍ മുട്ടുകുത്തിയിരുന്നുമെല്ലാം വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധിച്ചുനോക്കി. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കാനുളള സമരക്കാരുടെ ശ്രമവും പരാജയപ്പെട്ടു