അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാർ നാടൻ തോക്ക് കണ്ടെടുത്തതോടെ കണ്ണൂരിൽ റിട്ട. എസ്ഐ അറസ്റ്റിൽ. വാരം സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്. ഇയാളുടെ കാർ കാടാംകോട് ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
അപകടത്തിൽപ്പെട്ട റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ്റെ കാർ പരിശോധിച്ചപ്പോൾ കണ്ടത്…
Jowan Madhumala
0