എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടന; ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്


കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്‌ഐ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

അതുകൊണ്ട് സിപിഎം ഇടപെട്ട് അതിനെ പിരിച്ചുവിടണമെന്ന് സതീശന്‍ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തും  എറണാകുളത്ത് എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണം അതിന്റെ തെളിവാണ്.
കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐ എന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകള്‍ ആക്കുകയാണെന്നും സതീശന്‍ കാസര്‍കോട് പറഞ്ഞു.

Previous Post Next Post