പരീക്ഷാ സമ്മർദം: കോളേജ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തു

ബംഗളൂരൂ: ബംഗളൂരുവിൽ കോളെജ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തു. കെഎൽഇ ഡെന്‍റൽ കോളെജിലെ രണ്ടാം വർഷ വിദ‍്യാർഥിനി സൗമ‍്യയാണ് (20) മരിച്ചത്.

ഞായറാഴ്ചയോടെ ഹെബ്ബാൽ പ്രദേശത്തുള്ള വിക്ടറി ഹാർമണി അപ്പാർട്ട്മെന്‍റിലെ തന്‍റെ വീടിന്‍റെ നാലാം നിലയിൽ നിന്നും വിദ‍്യാർഥിനി ചാടുകയായിരുന്നു.

പരീക്ഷാ സമ്മർദമാണ് ആത്മഹത‍്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ‍്യാർഥിനി വിശാദ രോഗത്തിലായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Previous Post Next Post