തലശേരി: കുട്ടിമാക്കൂലിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്. വെളളിയാഴ്ച രാത്രിയാണ് വാടക വീട്ടിൽ ഷീനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
നിലത്ത് വീണുകിടക്കുന്ന നിലയിൽ മകളാണ് ഷീനയെ ആദ്യം കാണുന്നത്. തുടർന്ന് മകൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തി ഷീനയെ തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ നിരന്തരം വാക്ക് തർക്കം ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഉമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.