വളർത്തുനായയോട് ഉടമയുടെ ക്രൂരത.. വിളിച്ചപ്പോൾ വന്നില്ലെന്ന് പറഞ്ഞ് ക്രൂരത.. നായയുടെ ദേഹം മുഴുവൻ വെട്ടിപ്പരിക്കേൽപ്പിച്ചു


തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ. നായയുടെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പിച്ച് തെരുവിലുപേക്ഷിക്കുകയായിരുന്നു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്.

തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയോട് ക്രൂരത കാണിച്ചത്.അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.


Previous Post Next Post