ബംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു...

ബംഗ്ലൂർ: ബംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കർ സയ്യാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബംഗളൂരു വർത്തൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.

അബൂബക്കർ സയ്യാൻ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി.

സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ അടുത്തിടെയാണ് സയ്യാൻ ജോലിക്ക് കയറിയത്.
Previous Post Next Post