ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്



ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശിയായ കാർത്തികക്കാണ് ( 29 ) പരിക്കേറ്റത്. കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിയാതെ ഇവർ ഉറങ്ങിപോയിരുന്നു. എന്നാൽ പെട്ടെന്ന് സ്റ്റേഷൻ എത്തിയെന്ന് കണ്ടെത്തിയ ഇവർ ഉടനെ ചാടി ഇറങ്ങി. ഇറങ്ങുന്നതിനിടയിൽ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടക്കുന്നത്. യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Previous Post Next Post