തിരുവനന്തപുരം: സംസ്ഥാനത്ത് തൃശ്ശൂര്‍ ഒഴികെ ബാക്കി 13 ജില്ലകളിലെയും ഡിസിസി അദ്ധ്യക്ഷന്‍മാരും മാറും. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ധ്യക്ഷന്‍മാരെ മാറ്റാനുള്ള തീരുമാനം. മാറാനുള്ള സന്നദ്ധത ഡിസിസി അദ്ധ്യക്ഷന്‍മാരും അറിയിച്ചിരുന്നു.തൃശ്ശൂര്‍ ജില്ലയില്‍ ഈയടുത്താണ് പുതിയ ഡിസിസി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. അത് കൊണ്ട് തന്നെ ജില്ലയിലെ ഡിസിസി അദ്ധ്യക്ഷനായ അഡ്വ ജോസഫ് ടാജറ്റിനെ നിലനിര്‍ത്തും. മറ്റെല്ലാ ഡിസിസി അദ്ധ്യക്ഷന്‍മാരെയും മാറ്റി പുതിയവരെ പെട്ടെന്ന് പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്
ജോസഫ് ടാജറ്റ് മാറില്ല… ബാക്കിയെല്ലാ ഡിസിസി അദ്ധ്യക്ഷന്‍മാരും മാറും…
Jowan Madhumala
0
Tags
Top Stories