ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി…. യുവാവിന് ദാരുണാന്ത്യം …



പാലക്കാട് : ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ യുവാവ് തക്സിൽ ആണ് മരിച്ചത്. നാല് യുവാക്കൾക്കും പരിക്കേറ്റു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാൽ യാത്രയ്ക്കിടെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി നിൽക്കുന്നതിനിടെയായിരുന്നു പിക്കപ്പ് വാൻ ഇടിച്ച് അപകടം ഉണ്ടായത്.
Previous Post Next Post