വ്യാജ അക്യുപങ്ചർ ചികിത്സമൂലം ഭാര്യ മരിച്ചുവെന്ന് ആരോപിച്ച് കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി. കാസർഗോഡ് സ്വദേശിയും കുവൈറ്റ് പ്രവാസിയുമായ ഹസൻ മൻസൂർ ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തൈറോയ്ഡ് ചികിത്സയ്ക്ക് അലോപ്പതി മരുന്ന് കഴിച്ചിരുന്ന ഭാര്യയെ മരുന്നില്ലാതെ രോഗം പൂർണമായി സുഖപ്പെടുത്താം എന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പരാതി.
തുടർന്ന് മരുന്ന് നിർത്തി അക്യുപഞ്ചർ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി .ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഡിസംബറിൽ ആണ് ഭാര്യ മരിച്ചത് നാട്ടിൽ ചികിത്സ നൽകിയ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരമില്ല .അതേസമയം തെറ്റായ ചികിത്സയും തെറ്റായ പ്രചാരണങ്ങളും മരണത്തിൽ പ്രധാന കാരണമായതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.