മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ; വിട പറഞ്ഞത് മൂവാറ്റുപുഴ സ്വദേശി...


അൽകോബാർ:പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ അൽകോബാർ, തുഖ്ബയിലെ താമസ സ്‌ഥലത്ത് കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി, കണ്ണൻവേലിക്കൽ ഹൗസ്, മുകേഷ് കുമാർ (37) ആണ് സൗദിയിലെ താമസസ്‌ഥലത്ത് മരിച്ചത്. കഴിഞ്ഞ 17 വർഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളിൽ വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായിരുന്ന യുവാവ് 2020 മുതൽ സൗദിയിൽ ജോലി ചെയ്യുകയായിരുന്നു.

മടത്തോലിൽ രമേശൻ നായർ-ഉഷദേവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ സൂര്യ (ലണ്ടൻ). ഒരു മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി അൽകോബാർ വെൽഫെയർവിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.
Previous Post Next Post