മുനമ്പത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു




കൊച്ചി: മുനമ്പത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പള്ളിപ്പുറം സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ‍്യം ചെയ്തു വരുകയാണ്.

മോഷണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നയാൾ കൊല്ലപ്പെട്ട സ്മിനേഷിന്‍റെ സുഹൃത്താണെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു ചെറായി മാവുങ്കൽ സ്വദേശിയായ സ്മിനേഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിന്‍റെ മാലയും മൊബൈൽ ഫോണും കാണാതായിരുന്നു. മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
Previous Post Next Post