കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ...



കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ് 
ഡാൻസാഫിൻ്റെ പിടിയിലായത്. ഏറെ നാളായി പ്രതി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് തലച്ചിറ ജംഗ്ഷന് സമീപം കാറിൽ എത്തിയ മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട്
കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു

18 ഗ്രാം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് പ്രതികൾ രക്ഷപ്പെട്ടത്. മുഹ്സിന്റെ പക്കൽ നിന്ന് 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഒളിവിൽ പോയ തൗഫീഖ്, ഫയാസ്, മിൻഹാജ് എന്നിവർക്കായി പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചു. എസ്എഫ്‌ഐ പുനലൂർ മുൻ എരിയാ കമ്മിറ്റി അംഗം കൂടിയാണ് പിടിയിലായ മുഹ്സിൻ. കൂടാതെ മാത്ര സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീ‌വനക്കാരനുമാണ്.

Previous Post Next Post