ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചു.. കൊല്ലത്ത് യുവാക്കൾക്ക് നേരെ ആക്രമണം…



ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന് കൊല്ലത്ത് യുവാക്കൾക്ക് നേരെ കയ്യേറ്റം. കൊല്ലം അഞ്ചൽ കരുകോണിൽ ആണ് സംഭവം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലക്ഷംവീട് സ്വദേശി വിശാഖിന്റെ നേതൃത്വത്തിലാണ് ആക്രമം നടന്നത്.സംഭവത്തിൽ പൊലീസ് കേസെടുത്തു.

അതേസമയം പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് യാത്രികരുടെ അതിക്രമം നടന്നു. ടോള്‍പ്ലാസയിലെത്തിയ കാര്‍, ടോള്‍ബൂത്ത് കടന്നതിനുശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു
Previous Post Next Post