തെരുവ് നായയുടെ ആക്രമണം; നാല് ആടുകൾ ചത്തു



കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. തൊടിയൂർ സ്വദേശി രമയുടെ ആടുകളെയാണ് കൊന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ നായകൾ കൂട്ടത്തോടെ ആക്രമിച്ചത്. ശബ്ദം കേട്ട സമീപവാസികൾ രമയെ വിളിച്ച് അറിയിച്ചു. ഉടമ ഓടിയെത്തിയെങ്കിലും ആടുകളെ  രക്ഷിക്കാനായില്ല. കരുനാഗപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. കുലശേഖരപുരത്ത് അടുത്തിടെ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു.

Previous Post Next Post