ബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്കും യുവാവിനും ദാരുണാന്ത്യം...



നിലമ്പൂർ കരിമ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്. സംഭവം ഇന്ന് രാവിലെ 10.45നാണ് നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കുമാണ് കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപം കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരായ അമർ ജ്യോതിയും ആദിത്യയും തൽക്ഷണം മരിച്ചു.

അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post