കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ...



കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ വൈഷ്ണവത്തില്‍ താമസിക്കുന്ന അരുണ്‍ കൃഷ്ണകുമാറി(39)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. അക്രമത്തിനിരയായ എരഞ്ഞിക്കല്‍ കൃഷ്ണ ഹൗസില്‍ എസ് നിധിന്‍(21), സഹോദരന്‍ നിശാന്ത്(25), പിതാവ് സുനില്‍(52) എന്നിവര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ മൊകവൂര്‍ സര്‍വീസ് റോഡിലൂടെയുള്ള യാത്രയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഇരുവരും സഞ്ചരിച്ച കാറുകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. നിതിന്‍ തന്റെ കാറിന്റെ കണ്ണാടി കേടായത് അരുണിനോട് സൂചിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നിതിനെ നിലത്തിട്ട് ചവിട്ടുകയും കല്ലുകൊണ്ട് മുഖത്ത് കുത്തുകയുമായിരുന്നു. കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം അരുണിന്റെ പരാതിയില്‍ സഹോദരങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Previous Post Next Post