
കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
കോട്ടയം ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നാലര മണിക്കൂറോളം നീണ്ട് നിന്നതായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.