
പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാലിലെ റാം ഹുസില (50) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡിൽ പുതുവന പുത്തൻവീട്ടിൽ നിന്നാണ് എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിൽ ലഹരിവസ്തു കണ്ടെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് കലർന്ന മിഠായിരൂപത്തിലുള്ള ലഹരി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.