കശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ‘സ്വാതന്ത്ര്യസമര സേനാനികൾ’.. വിവാദ പരാമർശവുമായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധർ…



പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍. ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.പാകിസ്താനെതിരെ ഇന്ത്യ നയതന്ത്ര ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യക്കെതിരെ നിഷ്ടൂരമായ ആക്രമണം നടത്തിയ ഭീകരരെ ഇഷാഖ് ധർ പുകഴ്ത്തിയത്.

‘ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയവർ ഒരുപക്ഷെ സ്വാതന്ത്ര്യ സമര സേനാനികൾ ആയിരിക്കും’ എന്നാണ് ധർ പറഞ്ഞത്. തുടർന്ന് സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധപ്രഖ്യാപന നടപടിയാണെന്നും പാകിസ്താനെ ഒരിക്കലും തടയാനാവില്ലെന്നും ഇന്ത്യക്ക് ധർ മുന്നറിയിപ്പ് നൽകി.


        
Previous Post Next Post