നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി, വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ ഹൈവേ പട്രോളിംഗ് സംഘം തന്നെ പിന്തുടരുന്നത് കണ്ട് ഞെട്ടി. ഉടൻ തന്നെ വാഹനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നിർദ്ദേശപ്രകാരം റോഡരികിൽ വാഹനം നിർത്തിയപ്പോൾ ഫോൺ നഷ്‌ടമായ പ്രവാസി വാഹനത്തിൻ്റെ മുകളിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് പ്രതി അമ്പരന്നു.ഡ്രൈവർ ബലമായി ഫോൺ മോഷ്ടിച്ച കാരണം താൻ കാറിൽ തൂങ്ങിക്കിടന്നതെന്ന് പ്രവാസി പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ പ്രതിയെ പിടികൂടി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ക്രിമിനൽ കോടതിയിൽ ഹാജരാക്കിയപ്പോൾ, ജഡ്ജി കുറ്റപത്രം വായിക്കാൻ തുടങ്ങിയത് ഉടൻ തന്നെ അത് സത്യമല്ലെന്ന് പറഞ്ഞ് നടപടികൾ തടസ്സപ്പെടുത്താനാണ് നോക്കിയത്. തുടർന്ന് കുറ്റങ്ങൾ ഓരോന്നായി വായിക്കുമ്പോഴും പ്രതി ഇത് തുടർന്നു. കോടതി കേസ് മാറ്റിവയ്ക്കുകയും പ്രതിക്ക് വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു.
കുവൈത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി, പിന്നെ നടന്നത് ഇങ്ങനെ
Jowan Madhumala
0
Tags
Top Stories