നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിൽ നടപടി.. നഷ്ടം നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താൻ ഹൈക്കോടതി ഉത്തരവ്…




നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടം നികത്താനാണ് ഉത്തരവ്.ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ തുകയ്ക്കാനുപാതികമായി കണ്ട് കെട്ടിയ സ്വത്തുക്കള്‍ വിൽപ്പന നടത്തണം.ആറാഴ്ച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം.  ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ 3.94 കോടിയ്ക്കനുസൃതമായ സ്വത്തുക്കളാണ് വിൽപ്പന നടത്തേണ്ടത്. കണ്ട്കെട്ടിയവയിൽ പി എഫ് ഐയുടെ സ്വത്തുവകകൾ, ദേശീയ സംസ്ഥാന – ജില്ലാ – പ്രാദേശിക നേതാക്കളുടെ സ്വത്തുവകകൾ എന്നിങ്ങനെ തരം തിരിക്കണം.
പോപ്പുലർ ഫ്രണ്ടിന്റേതായ സ്വത്തുക്കൾ ആദ്യവും, പിന്നീട് നേതാക്കളുടെ സ്വത്തുക്കൾ എന്നിവയും വിറ്റ് നഷ്ടപരിഹാരം ഈടാക്കണം. 2023 സെപ്തംബര്‍ 23നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ മിന്നല്‍ ഹര്‍ത്താൽ.



Previous Post Next Post