ഭാര്യയുടെ മാനസിക പീഡനം; ഭർത്താവ് ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

ഖോർദ: ഭാര്യയുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ ഭർത്താവ് ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. ഒഡിഷയിലെ ഖോർദയിലാണ് സംഭവം. രാമചന്ദ്ര ബർജേനയെന്ന യുവാവാണ് മരിച്ചത്. ഭാര്യ രൂപാലിയക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം സമൂഹ മാധ്യമത്തിൽ ലൈവ് വീഡിയോയിട്ടതിനു ശേഷമാണ് ജീവനൊടുക്കിയത്.

‘എന്‍റെ പേര് രാമചന്ദ്ര ബര്‍ജേന, ഞാന്‍ കുംഭർബസ്തയിൽ താമസിക്കുന്നു, എന്‍റെ ഭാര്യയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഞാന്‍ ജീവനൊടുക്കുകയാണ്’ എന്ന് വിഡിയോയില്‍ പറയുകയും അതിനു പിന്നാലെ ബര്‍ജേന ട്രെയിനിനു മുന്‍പില്‍ ചാടുകയുമായിരുന്നു.

നിജിഗര്‍ തപാങ് റെയില്‍വേ ട്രാക്കില്‍വച്ചാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ പൊലീസും റെയില്‍വെ ജീവനക്കാരും സ്ഥലത്തെത്തി ബര്‍ജേനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ രൂപാലിക്കെതിരേ യുവാവിന്‍റെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരുമകളും ബന്ധുക്കളും മൂലം മകൻ അനുഭവിച്ചത് കടുത്ത പീഡനമാണെന്നാണ് അമ്മ പരാതി നൽകിയത്. 20 ലക്ഷം രൂപ യുവതിയുടെ കുടുംബത്തിനു കടം നല്‍കിയിട്ടുണ്ടെന്നും അമ്മ പറയുന്നു.
Previous Post Next Post