റിയാദ്: ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്.
ഹൃദയ സ്തംഭനമാണ് മരണ കാരണം. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വെച്ച് പദ്‌മകുമാർ ബോധരഹിതനാവുകയായിരുന്നു.