വഖഫ് നിയമ ഭേദ​ഗതി ബില്ല്: കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു




വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ എന്നിവ ബിൽ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Previous Post Next Post