താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു യുവാവിന് ഗുരുതര പരിക്ക്...



താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരിക്കേറ്റത്. സംരക്ഷണ ഭിത്തിക്കരികിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വയനാട് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. യുവാവിനെ ​ഗുരുതര പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post