ആശ്വാസ വാർത്ത .. വെളിച്ചെണ്ണവില കുറയുന്നു


കോട്ടയം : വെളിച്ചെണ്ണവില മൊത്ത വിപണിയില്‍ ക്വിന്റലിന്‌ 100 രൂപ കുറഞ്ഞ്‌ 26,600 രൂപയായി.
റെക്കോഡ്‌ വിലക്കയറ്റം രേഖപ്പെടുത്തിയ ഈ വർഷം ക്വിന്റലിന്‌ 27,200 രൂപ വരെ എത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന്‌ കൊപ്ര വരവ്‌ തുടങ്ങിയതും മില്ലുകാർ നേരത്തേ സംഭരിച്ചിരുന്നത്‌ ഇറക്കിത്തുടങ്ങിയതുമാണ്‌ വിലക്കുറവിന്‌ കാരണം. തുടർ ദിവസങ്ങളിലും വിലക്കുറവ്‌ പ്രതീക്ഷിക്കാം. ഇപ്പോള്‍ കിലോയ്‌ക്ക്‌ 316 രൂപയ്‌ക്കാണ്‌ ചില്ലറ വില്‍പ്പന.

ഏപ്രില്‍ അവസാനത്തോടെ 280 രൂപയില്‍ എത്തിയേക്കുമെന്നാണ്‌ സൂചന. മലബാർ മേഖലയില്‍നിന്നായിരുന്നു സംസ്ഥാനത്ത്‌ ഏറെയും കൊപ്രസംഭരണം നടന്നിരുന്നത്‌.
എന്നാല്‍ കരിക്കിന്‌ നല്ല വിലകിട്ടാൻ തുടങ്ങിയതോടെ കർഷകർ തേങ്ങ കരിക്കായി വിറ്റുതുടങ്ങി.

ഇത്‌ കൊപ്ര ലഭ്യതയെ ബാധിച്ചു. ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ തേങ്ങ ഉല്‍പ്പാദനം കുറഞ്ഞു. ഉയർന്ന കൂലിച്ചെലവും തെങ്ങ്‌ രോഗവും കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നതും കൊപ്ര ഉല്‍പ്പാദനം കുറച്ചു.
Previous Post Next Post