ആലപ്പുഴ: മാന്നാറിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. കുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കുട്ടിയെ രണ്ടാനച്ഛൻ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചിട്ടും പോലും അമ്മ ഇടപ്പെട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. 2024 സെപ്റ്റംബറിലായിരുന്നു കുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയത്.
അവസാനം മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി കുട്ടി സ്വയമേ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.