പാമ്പാടി : വെള്ളൂർ ഏഴാം മൈലിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് കേസിൽ മൂന്ന് പേർ അറസ്റ്റിലായി. വെള്ളൂർ തകിടിയിൽ രതീഷ്, അയർക്കുന്നം , കിടങ്ങൂർ ,സ്വദേശികളായ അനൂപ് ,റെജിമോൻ എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വെള്ളൂർ 7ാം മൈലിലെ ഓട്ടോ ഡ്രൈവറായ രാജേഷ് കണ്ണംകുളത്തിനെ മൂവർ സംഘം അതി ക്രൂരമായി ആക്രമിച്ചത്.
പാമ്പാടിയിൽ നിന്നും ഓട്ടോയിൽ കയറിയ പ്രതികൾ അയർക്കുന്നത്തിന് സമീപം വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. .
വടവാതൂർ എം ആർ എഫിലെ ജീവനക്കാരനായ മോനായി എന്ന് വിളിക്കുന്ന രതീഷാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്ക് ഓട്ടോ ഡ്രൈവർ രാജേഷിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു..പാമ്പാടി SHO റിച്ചാർഡ് വർഗീസിൻ്റെ നിദ്ദേശപ്രകാരം ട । സന്തോഷ് ഏബ്രഹാം ,A S I നവാസ്, A S I മധു ,C P Oവിശ്വനാഥൻ ,S C P O സന്തോഷ് തുടങ്ങിയവരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്