കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ കടത്തിനായി സിമ്മും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് 90.45 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രന്‍ ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കേസില്‍ യുവതിയുടെ മുഖ്യകൂട്ടാളിയായ കിളിക്കൊല്ലൂര്‍ സ്വദേശി ശബരിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.