ജാതി അധിക്ഷേപം നടത്തിയതായി പരാതി; സിപിഎം ഏരിയാ സെക്രട്ടറിയെ ചുമതലകളിൽ നിന്നും നീക്കി



പത്തനംതിട്ട: മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയതിന് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയുടെ ചുമതലക്കളിൽ നിന്നും മാറ്റി.

തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ‍്യയെയാണ് ചുമതലകളിൽ നിന്നും മാറ്റിയത്. സോഷ‍്യൽ മീഡിയ കോർഡിനേറ്റർ എന്ന ചുമതലയിൽ നിന്നുമാണ് രമ‍്യയെ മാറ്റിയത്.
ബാലസംഘം ക‍്യാംപിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഏരിയാ സെക്രട്ടറിയായ രമ‍്യയോട് ഓഫീസ് ജോലിയിൽ തുടരണ്ടെന്ന് അറിയിക്കുകയായിരുന്നു.

മഹിളാ അസോസിയേഷൻ നേതാവ് ജാതിപരമായി അധിക്ഷേപിച്ചെന്നായിരുന്നു രമ‍്യയുടെ പരാതി.

Previous Post Next Post