അറസ്റ്റിലായ പാമ്പാടി സ്വദേശിനിയ സുവിശേഷക പ്രവർത്തക പുത്തൻപറമ്പിൽ ഹൗസിൽ ജോളി വർഗീസിന് കോതമംഗലം, മുണ്ടക്കയം, നെടുങ്കണ്ടം, മരുതമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ ,, സുവിശേഷത്തിൻ്റെ മറവിൽ തട്ടിപ്പിൻ്റെ വ്യാപ്തി കേരളം മുഴുവനോ ?

 

പാമ്പാടി : ഇംഗ്ലണ്ടിൽ വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് സുവിശേഷക അറസ്റ്റിൽ,
 തട്ടിപ്പു നടത്തിയ പ്രതികൾക്കെതിരെ മറ്റ് കേസുകളിൽ നിലവിൽ ഉണ്ട്. കോട്ടയം പാമ്പാടി പുത്തൻപറമ്പിൽ ഹൗസിൽ ജോളി വർഗീസിനെ (62) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു 

കോതമംഗലത്ത് പ്രവർത്തിക്കുന്ന ഗ്രേസ് ഇൻ്റർനാഷണൽ റിക്രൂട്ടേഴ്‌സ് യുകെ ആൻഡ് ഇന്ത്യ എന്ന സ്ഥാപനത്തിൻ്റെ മറവിൽ തട്ടിപ്പ്.മണ്ണൂർ സ്വദേശികളായ മൂന്നുപേരിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയത് 

.2022ൽ മണ്ണൂരിൽ സുവിശേഷ പ്രവർത്തകയായി പ്രവർത്തിക്കുന്ന ജോളി വർഗീസ് ഇംഗ്ലണ്ടിൽ നഴ്‌സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിച്ച് പരാതിക്കാരിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തത്.വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ജോളി വർഗീസ്. സംഭവത്തിൽ ഒളിവിൽപോയ ജോളി വർഗീസിനെ പത്തനംതിട്ട കുഴിക്കാലയിൽ നിന്നാണ് പിടികൂടിയത്. പരാതിക്കാരെ കൂടാതെ നിരവധി കോതമംഗലം സ്വദേശികളുടെ കയ്യിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് പൈസ തട്ടിയെടുത്തിട്ടുണ്ട്. കോതമംഗലം സ്വദേശികളായ പലരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇരകളുടെ പരാതിയിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

 
ബർമ ഉൾപ്പെട്ട സ്ഥലങ്ങളിൽ നിന്ന് യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കോതമംഗലം, മുണ്ടക്കയം, നെടുങ്കണ്ടം, മരുതമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ജോളി വർഗീസിനെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. കേസിൽ രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടിയാൽ മാത്രമെ തട്ടിൻ്റെ വ്യാപ്തി പുറത്ത് വരൂ ...
Previous Post Next Post