ചെങ്ങന്നൂരിൽ കെട്ടുകാഴ്ചയ്ക്ക് മുകളിൽ നിന്ന് വീണ് മധ്യവയ്സകന് ദാരുണാന്ത്യം.


 

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെട്ടുകാഴ്ചയ്ക്ക് മുകളിൽ നിന്ന് വീണ് മധ്യവയ്സകൻ മരിച്ചു. മുളക്കുഴ മോടി തെക്കേതിൽ പ്രമോദ് (49) ആണ് മരിച്ചത്. മുളക്കുഴ ഗന്ധർവമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽ വഴുതി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 


Previous Post Next Post