ബസ് ഇറങ്ങുമ്പോൾ മറ്റൊരു ബസ്സിന് ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് യാത്രക്കാരി മരിച്ചു






തിരുവനന്തപുരം: നെടുമങ്ങാട് ഡിപ്പോയിൽ ബസ് ഇറങ്ങുമ്പോൾ മറ്റൊരു ബസ്സിന് ഇടയിൽപ്പെട്ട്  ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്.

പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്.
Previous Post Next Post