ദുബായിൽ പനി ബാധിച്ച് മലയാളി യുവാവ് മരിച്ചു



ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി ദുബായിൽ മരിച്ചു. ചൗക്കി ബ്ലാർക്കോഡ് സ്വദേശിയും കറാമ അൽ അത്താർ സെന്‍റർ ജീവനക്കാരനുമായ അഹമ്മദ് റിഷാൽ ആണ് മരിച്ചത്. 26 വയസായിരുന്നു.
പനി ബാധിച്ച് ഗുരുതരമായതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു
Previous Post Next Post