യുവാവിനെ തടഞ്ഞുവച്ച് മർദിച്ചു, പിടികൂടാനെത്തിയ എസ്ഐയെ ആക്രമിച്ചു; മൂവർ സംഘം അറസ്റ്റിൽ

 

കായംകുളം: യുവാവിനെ തടഞ്ഞു നിർത്തി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കായംകുളം കോയിക്കലിൽ വച്ചായിരുന്നു സംഭവം.

പ്രതികളായ വാത്തികുളം സ്വദേശി രാഹുൽ (25), കറ്റാനം സ്വദേശി അരുൺ (20), ഭരണിക്കാവ് സ്വദേശി വിഷ്ണു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ പിടികൂടാനെത്തിയ എസ്ഐക്കും പരുക്കേറ്റിരുന്നു. എസ്ഐയെ ആക്രമിച്ചതിന് പ്രതികൾക്കെതിരേ വള്ളികുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്.

കോയിക്കൽ ജംങ്ഷനിൽ വച്ച് യുവാവിനെ മൂവർ സംഘം തടഞ്ഞു നിർത്തി ഇടിവള കൊണ്ട് മർദിക്കുകയായിരുന്നു. മുൻ വൈരാഗ‍്യത്തിന്‍റെ പേരിലാണ് ആക്രമിച്ചതെന്നാണ് വിവരം. കേസിലെ പ്രതിയായ വിഷ്ണു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Previous Post Next Post