പാമ്പാടി : പാമ്പാടിയിൽ ഗുണ്ടാ പിരിവ് വാങ്ങാനെത്തി രണ്ട് പേരെ മർദ്ദിച്ച പ്രതികളെ പാമ്പാടി പോലീസ് സാഹസികമായി പിടികൂടി
സബിൻ P ശശി ,മനു എം മധു എന്നിവരാണ് പിടിയിലായത്
പാമ്പാടി വെള്ളൂർ നൊങ്ങൽ ഭാഗത്തു നിന്നും നിയമപരമായി പുരയിടത്തിൽ നിന്നും മണ്ണ് എടുത്തു കൊണ്ടിരിക്കുന്ന സമയത്ത് പ്രതികൾ ഓട്ടോറിക്ഷയിൽ എത്തി മണ്ണെടുക്കുന്ന സ്ഥലത്ത് എത്തുകയും
മണ്ണ് എടുക്കാൻ അനുവാദം ലഭിച്ച വിജയപ്പൻ ( 62 ) നോട് നിങ്ങൾ നിയമം ലംഘിച്ചാണ് മണ്ണെടുപ്പ് നടത്തുന്നത് എന്നും ഞങ്ങൾക്ക് പൈസ തന്നില്ലെങ്കിൽ വിവരം അറിയും എന്നും ഭീഷണി മുഴക്കുകയും
വിജയപ്പൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം ഒന്നാം പ്രതിയായ സബിൻ പി .സജി എടുത്ത് നിലത്ത് എറിയുകയും ചെയ്തു തുടർന്ന് നിലത്ത് വീണ പണം രണ്ടാം പ്രതി മനു എം മധു വാരി എടുക്കുകയും സ്ഥലം വിടുകയും ചെയ്തു
വീണ്ടും വൈകുന്നേരത്തോടെ നൊങ്ങൽ ഭാഗത്ത് മണ്ണെടുക്കുന്ന
രേഖാ നിവാസ് രഘുനാഥിൻ്റെ പുരയിടത്തിൽ മനുവിൻ്റെ ഓട്ടോറിക്ഷയിൽ
എത്തിയ പ്രതികൾ
വീണ്ടും പണം ആവശ്യപ്പെട്ടു ഈ സമയം നിലത്ത് വീണ പണം നിങ്ങൾ എടുത്തില്ലേ എന്ന് വിജയപ്പൻ ചോദിച്ചപ്പോൾ പണം തൻ്റെ മകൻ എടുത്തു എന്ന് പ്രതികൾ പറഞ്ഞു തുടർന്ന് വിജയപ്പൻ്റെ മകനെ മർദ്ദിക്കുയും വിജയപ്പനെ കോൺക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിക്കുയും ചെയ്ത ശേഷം ലോഡ് കയറ്റിയ ടിപ്പർ ലോറി തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു പരാതിയെ തുടർന്ന് പാമ്പാടി സ്റ്റേഷൻ S H O റിച്ചാർഡ് വർഗീസിൻ്റെ നേതൃത്തത്തിൽ പ്രതികകള പിടികൂടാൻ പാമ്പാടി സ്ക്വാഡ് അന്യേഷണം ആരംഭിക്കുകയും ചെയ്തു ടിപ്പറുമായി കടന്ന പ്രതി എഴാംമൈൽ ഭാഗത്ത് വച്ച് പോലീസിനെ കണ്ടപ്പോൾ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി ഒരു പ്രതിയെ നൊങ്ങൽ ഭാഗത്തു നിന്നും കസ്റ്റഡിയിൽ എടുത്തു
മനുവിൻ്റെ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു
അന്യോഷണ സംഘത്തിൽ S H O റിച്ചാർഡ് വർഗീസ്,S I ജോജൻ ,A. S .I മധു , S.C.P.Oസുമീഷ് മാക് മില്ലൻ
,S.C.P.O സന്തോഷ് ,S.C.P.Oനിഖിൽ ,C .P .O ശ്രീജിത്ത്, C .P .O ശ്രീകാന്ത് ,C .P .O ഗിരീഷ് ,C .P .O അരുൺ ശിവരാജൻ എന്നിവർ ഉണ്ടായിരുന്നു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു