ചങ്ങനാശേരി : ചങ്ങനാശ്ശേരി മൈത്രി നഗർ ഭാഗത്ത് നിർമ്മാണം നടന്നു വന്നിരുന്ന വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങളായ ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി DySP A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ SHO B.വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് പനച്ചിക്കാട് വില്ലേജ് ചാന്നാനിക്കാട് പോസ്റ്റൽ അതിർത്തിയിൽ കൊച്ചുപറമ്പിൽ വീട്ടിൽ രതീഷ് ഭാര്യ ശാന്തി.K.ചന്ദ്രൻ (35) ന്റെ ഉടമസ്ഥതയിൽ നിർമ്മാണം നടന്നു വന്നിരുന്ന വീടിന്റെ ബാത്ത് റൂമിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ചു വച്ച നിലയിൽ സൂക്ഷിച്ചിരുന്ന പുകയിലയുത്പന്നങ്ങൾ കണ്ടെടുത്തത്. വീട്ടുടമ ശാന്തി.K.ചന്ദ്രനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ Cr.729/2025, U/s. 118(i) KP Act, 6 r/w 24 of COTPA പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.