പെരുന്നാള്‍ ആഘോഷിക്കാനായി ഗൂഡല്ലൂരില്‍ എത്തി; കടന്നല്‍ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം



തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി എത്തിയ കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു.

സുഹൃത്തുക്കളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്. മൂന്ന് പേരെ കന്നല്‍ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് സാബിര്‍ കുഴഞ്ഞ് വീണു.പിന്നാലെ മരിക്കുകയായിരുന്നു.

Previous Post Next Post