നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്


നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആരായാലും അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കമെന്നത് മാധ്യമ സൃഷ്ടിയാണ്. അവസാന ശ്വാസം വരെ കോൺഗ്രസുകാരനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കാതോർത്തിരിക്കുകയാണ് നിലമ്പൂർ. തിരഞ്ഞെടുപ്പിന് മണ്ണും മനസും ഒരുക്കി കാത്തിരിക്കുകയാണ് യുഡിഎഫെന്ന് ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പിവി അൻവറുമായി ചർച്ച തുടരുകയാണ്. സ്ഥാനി ആരായാലും അംഗീകരിക്കും. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും താൻ പാർട്ടി വിടുമെന്ന അഭ്യൂഹം മാധ്യമ സൃഷ്ടിയാണ്. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിക്കാൻ മറക്കരുതെന്ന് പറഞ്ഞ ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് താനെന്നും ഷൗക്കത്ത് പറഞ്ഞു.

മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിക്കണമെന്നതാണ് തൻ്റെയും ആഗ്രഹമെന്നും ഷൗക്കത്ത് വ്യക്തമാക്കി. നേരത്തെ നിലമ്പൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് ആര്യാടൻ ഷൗക്കിനെതിരെ പിവി അൻവർ നിലപാടെടുത്തതായി റിപ്പോർട്ടുകൾ. ഡിസിസി അധ്യക്ഷൻ വിഎസ് ജോയ്ക്കാണ് അൻവർ പിന്തുണ പ്രഖ്യാപിച്ചത്.

Previous Post Next Post